ഖത്തറിൽ വാട്സാപ്പ് വഴിയുള്ള ഓഡിയോ വീഡിയോ കോളുകൾ പുനഃസ്ഥാപിച്ചു. നേരത്തെ വാട്സാപ്പ് കോളിംഗ് സംവിധാനം ഖത്തറിൽ ലഭ്യമായിരുന്നുവെങ്കിലും പിന്നീടത് തടസ്സപ്പെടുകയായിരുന്നു. രാജ്യത്തിനകത്തേക്കും പുറത്തേക്കും കുറഞ്ഞ ചിലവിൽ വിളിക്കാമെന്നതിനാൽ പ്രവാസികൾക്ക് വാട്സാപ്പ് നൽകുന്ന കോളിംഗ് ഫീച്ചർ വലിയ ആശ്വാസമാണ്.
വാട്സാപ്പ് കോളുകളുടെ തടസം നീക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിതീകരണമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക