അമേരിക്കൻ നിരോധനത്തെ തുടർന്ന് ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വാവേയുടെ ഫോണുകളിലും ലാപ്ടോപുകളിലും ഇനി മെമ്മറി കാർഡുകൾ ഉപയോഗിക്കാൻ വിലക്ക്. വിലക്കിനെ തുടർന്ന് എസ്ഡി കാര്‍ഡുകളുടെ സ്റ്റാന്റേര്‍ഡ് നിശ്ചയിക്കുന്ന എസ്ഡി അസോസിയേഷനിലെയും വൈഫൈ അലയന്‍സ് ഗ്രൂപ്പിലേയും അംഗത്വവും വാവേയ്ക്ക് നഷ്ടമായി. എസ്ഡി കാര്‍ഡുകളുടെയും മൈക്രോ എസ്ഡി കാര്‍ഡുകളുടെയും നിര്‍മാണവും ഉപയോഗവും സംബന്ധിച്ച് ആധികാരികമായ നിലപാടെടുക്കുന്ന സംഘടനയാണ് എസ്ഡി കാര്‍ഡ് അസോസിയേഷന്.
അംഗത്വം നഷ്ടമായതോടെ വാവേയക്ക് വരാനിരിക്കുന്ന ലാപ്ടോപ്പുകളിലും സ്മാര്‍ട്ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക