വാഹത്തിൽ സഞ്ചരിക്കുമ്പോൾ കൂടെ ഇരുത്താൻ ഇഷ്ടമുള്ളവരെയാണ് നാം കൊണ്ടുപോകാറുള്ളത്. എന്നാൽ പാകിസ്ഥാനിൽ നിന്നും ഇതാ ഒരു വേറിട്ട സവാരി, പശുവിനെ മുന്നിൽ ഇരുത്തിയാണ് ഇദ്ദേഹം ബൈക്ക് ഓടിക്കുന്നത്. ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന കാഴ്ചയാണിപ്പോൾ. പാകിസ്താനിലെ ഒരു സിവിൽ ഉദ്യോഗസ്ഥന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച ആളുകളാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. പശുവിന്റെ തല മാത്രമാണ് ഇദ്ദേഹം കാണിച്ചിരിക്കുന്നത്. ബാക്കി ശരീരം പൂര്‍ണമായും മറചിരിക്കുകയാണ്. വളരെ ശാന്തമായും പശു ബൈക്കിൽ ഇരിക്കുന്നതും ദൃശ്യത്തിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക