സിക്കിമിൽ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചായി ചുരുക്കി. പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി പ്രേംസിങ് തവാങ്ങാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പ് വേളയിൽ പ്രേംസിങിന്റെ പാർട്ടി മുന്നോട്ട് വച്ച പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആറിൽ നിന്നും അഞ്ചായി കുറയ്ക്കുമെന്നുള്ളത്. അതാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.
സിക്കിമിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 32 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ നേടിയാണ് തമാങ്ങിന്റെ സിക്കിം ക്രാന്തികാരി മോർച്ച അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക