സ്വന്തം ശരീരത്തിന്റെയും നിറത്തിന്റെയും വലിപ്പത്തിന്റെയും പേരിൽ മറ്റുള്ളവരുടെ മുന്നിൽ കണ്ണ് നനയുന്നവർ ഏറെയാണ്. അത്തരക്കാർക്ക് പ്രജോതനം നൽകാനായി ബോളിവുണ്ടിന്റെ പ്രിയ താരം വിദ്യ ബാലൻ എത്തിയിരിക്കുകയാണ്. ‘ ലെറ്റ്സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ് ‘ എന്ന മനോഹരമായ വീഡിയോയിലൂടെയാണ് വിദ്യാബാലൻ പ്രതികരിക്കുന്നത്. വിദ്യാബാലൻ തന്നെ പാടി അഭിനയിച്ചതാണ് വീഡിയോ. ശരീരത്തിന്റെയും നിറത്തിന്റെയും വലിപ്പത്തിന്റെയും പേരിൽ മറ്റുള്ളവരെ കാളിയാക്കുന്നവർ ഏറെയാണ് അത്തരത്തിലുള്ള കളിയാക്കലുകൾ ഇനി ഉണ്ടാവരുതെന്ന ഒരു ആശയമാണ് വിദ്യ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
മാത്രമല്ല അത്തരം വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി തന്റെ മേഖലയില്‍ വലിയ വിജയം നേടിയ സിനിമാതാരം കൂടിയാണ് വിദ്യാബാലൻ. ബോളിവുഡിലെ സീറോ സൈസിനെ പുച്ഛിച്ച് തള്ളിയ താരം തന്റെ കരിയറില്‍ വലിയ വിജയം തന്നെയാണ് നേടിയത്. കൂടാതെ വീഡിയോയിലെ കഭി തോ മോടി കെഹ്ത്താതെ… കബിതോ ചോറ്റി കെഹ്ത്താതെ …എന്ന പാട്ട് പാടിയതും വിദ്യാബാലൻ തന്നെയാണ്. കറുത്ത ഷാൾ ധരിച്ചാണ് വിദ്യ ആദ്യം വരുന്നത് പിന്നീട് ഷാൾ വലിച്ചെറിയുകയും കളിയാക്കുന്നതിനെതിരെ പ്രതികരിക്കുകയും ഇനി ആരെയും കാളിയാക്കരുതെന്നും പറയുന്നു. വിഡിയോയ്ക്കിടെ താരത്തിന്റെ കണ്ണുകൾ നിറയുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക