പ്രധാന മന്ത്രിയായി വീണ്ടും നിയമിതനായ നരേന്ദ്ര മോദിയെയും കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രിയായി നിയമിതനായ വി. മുരളീധരനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇരുവരെയും അഭിനന്ദിച്ചത്.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ട്.
കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രിയായി നിയമിതനായ വി. മുരളീധരനെയും അഭിനന്ദിക്കുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ അദ്ദേഹത്തിന്റെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.
I would like to congratulate Shri. Narendra Modi on his assuming office as Prime Minister for the Second term. At this juncture, the Centre and the State need to co-operate to bring about inclusive development. I wish him and his team all the best in the efforts for the country’s progress.
I would also congratulate Shri. V. Muraleedhran who has assumed office as the Minister of State for External Affairs and Parliamentary Affairs. I expect his wholehearted support in the development efforts of kerala.
പ്രതികരിക്കാൻ ഇവിടെ എഴുതുക