008V C സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ ബാധ സ്ഥിതീകരിച്ച വാർത്ത പുറത്തു വന്നത്. കഴിഞ്ഞ വർഷം കേരളത്തെ ബാധിച്ച നിപ്പ എന്ന മഹാവ്യാധി നിരവധി ജീവനുകളാണ് കവർന്നെടുത്ത്. അതുകൊണ്ടു തന്നെ നിപ്പ സ്ഥിതീകരിച്ചു എന്ന വാർത്ത എത്തിയത് മുതൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. സർക്കാരും ആരോഗ്യവകുപ്പും നിപ്പയെ പ്രതിരോധിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ട യാതൊരു വിധ സാഹചര്യവും ഇല്ലയെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ നടൻ മമ്മൂട്ടിയും നിപ്പയ്ക്കെതിരെ നാം എടുക്കേണ്ട ആയുധം ഭയമല്ല മറിച്ച് ജാഗ്രതയാണെന്നുള്ള മുന്നറിയിപ്പുമായി ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. ഒപ്പം ചെറിയപെരുന്നാൾ ആശസകളും താരം അറിയിച്ചു.
മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക