സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രമാണ് മൈ ഗ്രാൻഡ് ഫാദർ. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം ജയറാമാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രം ഇന്ന് തിയ്യേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരിൽ മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചിരിക്കുന്നത്.
ഗ്രാൻഡ്ഫാദറായി ചിത്രത്തിൽ എത്തുന്നത് ജയറാം തന്നെയാണ്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ഏറെ ത്രില്ലടിപ്പിക്കുകയും ചെയ്ത ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. തീർത്തും ഒരു ഫാമിലി എന്റെർറ്റൈനെർ കൂടിയാണ് ഈ ചിത്രം.
ആലപ്പുഴയിലെ അതിമനോഹരമായ ഫ്രയിമുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൈക്കിൾ എന്ന കഥാപത്രത്തെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇണപിരിയാത്ത സുഹൃത്തുക്കളിൽ ഒരാളുടെ കല്യാണ ദിവസം മകളാണെന്ന് പറഞ്ഞു ഒരു പെൺകുട്ടിയും കൊച്ചുമകനും കയറി വരുന്നതും പിന്നീട് അത് അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. കൂടാതെ റൊമാന്റിക്കും ചില ത്രില്ലിംഗ് സീനുകളും ചിത്രത്തെ ഏറെ മനോഹരമാക്കുന്നുണ്ട്. അതിമനോഹരമായ ഗ്രാൻഡ്പ എന്ന പാട്ടും കൂടുതൽ എന്റർടൈമെന്റ് നൽകുന്നതാണ്.
സലിംകുമാർ, ഉണ്ണി മുകുന്ദൻ, ധർമജൻ, രമേശ് പിഷാരടി, വിജയരാഘവൻ, ബൈജു, സെന്തിൽ കൃഷ്ണ, ബാബുരാജ്, മല്ലിക സുകുമാരൻ, എന്നിങ്ങനെ വളരെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഷാനി ഖാദറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു മോഹന്‍ സിത്താര, എന്നിവരാണ് സംഗീതം. ഹസീബ് ഹനീഫും മഞ്ജു ബാദുഷയും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക