സഞ്ചാരികളെയും സാഹസികരെയും എന്നും മോഹിപ്പിക്കുന്ന അത്ഭുതമാണ് ചൈനയിലെ ചില്ലുപാലം. എന്നാൽ കണ്ണാടിപ്പാലം സന്ദർശിക്കാൻ ഇനി മലയാളികൾക്ക് ചൈന വരെ സഞ്ചരിക്കേണ്ടി വരില്ല. ചൈനയിലെ ഗ്ലാസ് ബ്രിഡ്ജിന്റെ ചെറിയൊരു പതിപ്പ് ഇപ്പോൾ വയനാട്ടിലും ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു പാലം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്.
മേപ്പടിയിൽ നിന്നും 13 കിലോമീറ്റർ അകലെ 900 കണ്ടിയിൽ കഴിഞ്ഞ ദിവസമാണ് പാലം തുറന്നു കൊടുത്തത്. ഏകദേശം നൂറടിയോളം ഉയരത്തിലാണ് ഈ പാലം. പ്രൈവറ്റ് റിസോർട്ട് കാരുടേതാണ് ഈ ചില്ലുപാലം. നിർമ്മിതക്കാവശ്യമായ സാമഗ്രകികളെല്ലാം ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. ഒരാൾക്ക് 100 രൂപയാണ് പ്രവേശന ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക