ട്യൂമര്‍ ബാധിച്ച മിനി സ്ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശാസ്ത്രക്രിയ പൂർത്തിയായി. ഇന്ന് രാവിലെ ശ്രീചിത്ര ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. അതേസമയം ശരണ്യയുടെ ശസ്ത്രക്രിയ എത്രത്തോളം വിജയകരമായെന്നു പ്രധാന സർജനെ കണ്ടാലേ വ്യക്തമാക്കാൻ കഴിയുയെന്ന് നടി സീമ ജി നായർ പറഞ്ഞു. വ്യക്തമാക്കി. റിക്കവർ ചെയ്യാൻ പറ്റുമോ എന്നതിനെക്കുറിച്ചും ഒരു വ്യക്തത വരണമെങ്കിൽ നാളെ പ്രധാന സർജൻ വന്നാലേ അറിയാൻ പറ്റൂ. ബ്രെയിനിനോട് ചേർന്നാണ് ട്യൂമർ ഉണ്ടായിരുന്നത്.
അവൾക്ക് ഇനിയും തുടർന്ന് സഹായങ്ങൾ വേണം. ഇപ്പോൾ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കിൽ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണ്. ഞങ്ങൾക്ക് അത് വലിയ തുകയാണ്. ഇനിയും ധാരാളം സഹായം കിട്ടിയാൽ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ പറ്റൂ. സുമനസുകൾ സഹായിക്കണം. അവളെ ഞങ്ങൾക്ക് ഒന്ന് എഴുന്നേൽപിച്ച് ഇരുത്തണം അതിനു എല്ലാവരും അവളെ സഹായിക്കണമെന്ന് സീമ ജി നായർ അഭ്യർഥിച്ചു.
ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്. പിന്നീട് ചികിത്സ നടത്തി ഭേദമാക്കിയിരിന്നു. എന്നാൽ ഓരോ വര്‍ഷവും ട്യൂമര്‍ മൂര്ധന്യാവസ്ഥയില് തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു.
SHARANYA K S
A/C- 20052131013
State bank of India
IFSC-SBIN0007898
Branch- Nanthancode
പ്രതികരിക്കാൻ ഇവിടെ എഴുതുക