സ്പാനിഷ് മധ്യനിരതാരം സെര്‍ജിയോ സിഡിഞ്ചോയെ കേരള ബ്ലാസ്റ്റേഴ്സിൽ. കഴിഞ്ഞ സീസണില്‍ ജംഷേദ്പുരിനായി കളിച്ച താരമാണ് സിഡിഞ്ചോ. 12 കളിയില്‍നിന്ന് മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമുണ്ട്. സിഡിഞ്ചോയ്ക്കു പുറമേ സ്പാനിഷ് താരം മരിയോ അര്‍ക്വിസ്, നൈജീരിയന്‍ താരം ബര്‍ത്തലോമ്യു ഒഗ്ബെച്ചെ എന്നിവരെയാണ് ടീമിലെത്തിയ മറ്റ് താരങ്ങൾ.
കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ടോപ് സ്കോററായിരുന്നു ഒഗ്ബെച്ചെ. 13 ഗോളാണ് താരം നേടിയത്. ജംഷേദ്പുരിനായി മധ്യനിരയില്‍ മികച്ച കളി പുറത്തെടുത്ത താരങ്ങളാണ് സിഡിഞ്ചോയും അര്ക്വിസും. വിദേശതാരങ്ങള്‍ക്ക് പുറമേ മികച്ച യുവതാരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കളത്തിലിറക്കും. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സെമിഫൈനലിലെത്തിച്ച എല്‍കോ ഷെറ്റോരിയാണ് ടീമിന്റെ പുതിയ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക