വിജയ് സേതുപതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. വിജയ് സേതുപതിയോടൊപ്പം ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
എന്നാ പറയാനാ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അജയ് ഗോപല്‍, ഭാനു പ്രകാശ്, സംഗീത എന്നിവര്‍ ചേര്‍ന്നാണ്. എം ജയചന്ദ്രന് ആണ് സംഗീത സംവിധായകന്. അനില്‍ പനച്ചൂരാന് വരികള്‍ രചിച്ചിരിക്കുന്നു.
സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ.ജി നിര്‍മിച്ചു സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്നേഹബന്ധങ്ങളുടെ ഊഷ്മതയില് ഒരുക്കുന്ന ചിത്രം ജൂലൈയില്‍ റിലീസിനെത്തും .
പ്രതികരിക്കാൻ ഇവിടെ എഴുതുക