കണ്ണൂര്‍: കുടകില്‍ സിദ്ധാപുരത്തിന് സമീപം ചേക്കത്തൂരില് ചെങ്കല്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പെരുമ്പറമ്പ് സ്വദേശി മരിച്ചു. പെരുമ്പറമ്പ് സ്കൂളിന് സമീപത്തുള്ള കോളനിയിലെ താമസക്കാരനും ചെങ്കല്‍ ഇറക്ക് തൊഴിലാളിയുമായ കെ. മുനീര്‍ എന്ന ഷാഫി ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു അപകടം നടന്നത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ലോറി മതിലിലിടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ലോറി ഡ്രൈവറും ലോഡിങ്ങ് തെഴിയാളിയായ മനീറുമാൻ വണ്ടിയില്‍ ഉണ്ടായിരുന്നു. ലോറി ഡ്രൈവര്‍ അഷ്കറിനെ പരിക്കുകളോടെ സിദ്ധാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ലോറി പിടിച്ചു നിര്‍ത്താന്‍ ഡ്രൈവര്‍ ഏറെ പരിശ്രമങ്ങള്‍ നടത്തി എങ്കിലും നിയന്ത്രിക്കാന്‍ സിധിച്ചില്ല. സിദ്ധാപുരം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടില്‍ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക