കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മിച്ച കണ്വന്ഷന് സെന്ററിന് ആന്തൂര്‍ നഗരസഭ ഉടമസ്ഥാവകാശ രേഖ നല്‍കുന്നത് വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന് പാറയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് ജുഡീഷല്‍ അംഗം പി. മോഹനദാസ് സ്വമേധയ കേസെടുത്തത്.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം കമ്മീഷനില്‍ റിപ്പോര്‍ട്ട് നല്‍കണം. ഉടമസ്ഥാവകാശ രേഖ നല്കുന്നതില് കാലതാമസമുണ്ടായതിനെക്കുറിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക