മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. വാണിയമ്പലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
വാണിയമ്പലം പൂളക്കുന്ന് പുതിയ പറമ്പത്ത് ശബീബ്, കൂരാട് മാടമ്പം അമ്പാട്ട് പറമ്പൻ അസ്മല്‍ ഹഖ്, മമ്പാട്ട് തണ്ടുപാറക്കല്‍ നിസാമുദ്ധീന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ സ്കൂളില്‍ നിന്നും പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഗുരുതരമായ കുറ്റകൃത്യം വിദ്യാര്‍ത്ഥികള്‍ മനഃപൂര്‍വ്വം ചെയ്തതാണെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും
വിദ്യാര്‍ത്ഥികളാണെന്നതും പ്രായവും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.തിങ്കളാഴ്ചയാണ് പോരൂര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്ദ്ദിച്ചിരുന്നന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക