കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി ലാന്‍ഡിങ് ലൈറ്റില്‍ ഇടിച്ചു. വിമാനത്തിന്റെ ചക്രങ്ങള്‍ അപകടത്തിൽ തകർന്നെങ്കിലും വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. അബുദാബിയിൽ നിന്നെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 84 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
മേഘങ്ങളുടെ തടസ്സം കാരണം പൈലറ്റിന് വ്യക്തമായി കാണാനാവുന്നുണ്ടായിരുന്നില്ല. അപകടം നടന്ന ശേഷമുള്ള പരിശോധനയിലാണ് വിമാനത്തിന്റെ മുന്‍ ടയറുകള്‍ തകര്‍ന്നതായി കണ്ടെത്തിയത്. ഇവ മാറ്റി അബുദാബിയിലേക്ക് തിരിച്ച് യാത്ര പുറപ്പെടാനൊരുങ്ങവേ വിമാനത്തിന്റെ ലാന്‍ഡിങ് ലിവറിലും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന അബുദാബിയിലേക്കുള്ള് വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. തുടർന്ന് രാവിലെ ഒന്‍പതിന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അബുദാബിയിലേക്കയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക