കൊച്ചി: സ്വര്‍ണവില റെക്കാഡ് തകര്‍ത്ത് കുതിക്കുന്നു. കേരളത്തിൽ പവന് 280 രൂപ വര്‍ദ്ധിച്ച് വില 25,680 രൂപയിലെത്തി. 35 രൂപ ഉയര്‍ന്ന് ഗ്രാം വില 3,210 രൂപയായി. ഈമാസം ഇതുവരെ പവന് 1,600 രൂപയും ഗ്രാമിന് 200 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിലയുടെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ഏതാനും നാളുകള്‍ക്ക് മുമ്പ് ഔണ്‍സിന് 1,350 ഡോളറില്‍ താഴെയായിരുന്ന രാജ്യാന്തരവില ഇന്നലെ രേഖപ്പെടുത്തിയത് ആറുവര്‍ഷത്തെ ഉയരമായ 1,439 ഡോളറാണ്. ഓഹരി വിപണികളുടെ തളര്‍ച്ചയും ദുര്‍ബലമായ ഡോളറുമാണ് സ്വര്‍ണത്തെ നിക്ഷേപക ലോകത്തിന് പ്രിയങ്കരമാക്കുന്നത്. രാജ്യാന്തര വില വൈകാതെ 1,500 ഡോളറില്‍ എത്തിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. അത് സംഭവിച്ചാല്‍, കേരളത്തില്‍ പവന്‍വില 27,000 രൂപ കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക