കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിന്റർ ഷെഡ്യൂൾ പ്രഘ്യാപിച്ചു. വിന്റർ ഷെഡ്യൂളിൽ മസ്കറ്റിലേക്കാണ് ആദ്യം ബുക്കിംഗ് ആരംഭിച്ചത്. ഒക്ടോബർ 27 മുതൽ മാർച്ച് 31 വരെ ആഴ്ചയിൽ മൂന്നു ദിവസം അതായത് തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് മസ്കറ്റിലേക്കുള്ള വിന്റർ ഷെഡ്യൂൾ ആരംഭിക്കുന്നത്.
ഞായർ, ചൊവ്വ ,വെള്ളി എന്നിങ്ങനെ മൂന്നു ദിവസങ്ങളിയാണ് സമ്മർ ഷെഡ്യൂളിൽ നിലവിൽ ഉണ്ടായിരുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്സ് മസ്കറ്റ് സർവീസ് നടത്തുന്നതിന് പുറമെ കുവൈത്ത് വഴി ബഹ്റൈനിലേക്കും എയർ ഇന്ത്യ എക്സ്പ്രസ്സ് സമ്മർ ഷെഡ്യൂളിൽ സർവീസ് നടത്തുന്നുണ്ട്. മെയ് 31 മുതൽ ഗോ എയർ മസ്കറ്റിലേക്ക് പ്രതിദിന സർവീസ് ആരംഭിച്ചതോടെ എയർ ഇന്ത്യ എക്സ്പ്രസ്സ് കണ്ണൂരിൽ നിന്നും മുസ്സ്കറ്റിലേക്കുള്ള ടിക്കറ്റ് ചാർജ് 5512 രൂപ ആക്കി ക്രമീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക