തമിഴകത്തിന്റെ മിന്നുംതാരം വിജയ് സേതുപതിയുടെ കിടിലൻ ലുക്കിലുള്ള ഫോട്ടോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. സംവിധായകന് എസ്.പി.ജനനാഥന്റെ ‘ലാഭം’ എന്ന ചിത്രത്തിലെ ഫോട്ടോ ആണ്.
ഇതുവരെയുളള തന്റെ സിനിമകളില്‍നിന്നും വളരെ വ്യത്യസ്ത ലുക്കിലാണ് പുറത്തുവന്ന ചിത്രങ്ങളില്‍ വിജയ് സേതുപതിയെ കാണാന്‍ കഴിയുക. താടിയും മുടിയും നീട്ടിവളര്‍ത്തിയ വിജയ് സേതുപതിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസമാണ്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന് ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പാക്കിരി എന്നാണ് വിജയ്യുടെ ഒരു കഥാപാത്രത്തിന്റെ പേര്. നീതിക്കു വേണ്ടി പോരാടുകയും കര്‍ഷക യൂണിയന്റെ നേതാവുമാണ് പാക്കിരിയെന്ന് സംവിധായകന് പറഞ്ഞു. ചിത്രത്തില്‍ രണ്ടു വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നതെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക