അമിതമായ മുടി കൊഴിച്ചില്‍ മുടിയുടെ വളര്‍ച്ച എന്നിവയെ കാര്യമായി ബാധിക്കുന്ന ഒന്നാണ് താരന്.മിക്കവരെയും കാര്യമായി അലട്ടുന്ന ഈ പ്രശ്നത്തിൽ നിന്ന് മുക്തി വളരെ ശ്രമകരമായ ജോലിയാണ്. എന്നാല്‍ ഈ പൊടികൈകൾ പരീക്ഷിച്ചാല്‍ താരന്റെ ശല്യം കുറയ്ക്കാന്‍ കഴിയും. കറ്റാര്‍വാഴയുടെ ജെല്‍ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകികളയുക താരന് ശമനമുണ്ടാകും.
ചെമ്പരത്തി, തുളസി, എന്നിവ അരച്ച് തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച ശേഷം കഴുകിക്കളയാം.ആര്യവേപ്പില അരച്ച് പേസ്റ്റാക്കിയോ തിളപ്പിച്ചാറ്റിയോ തലയോട്ടിയില്‍ പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകാം. മുട്ടയുടെ വെള്ള തലയില്‍ തേച്ച് അരമണിക്കുറിനു ശേഷം ഷാമ്പു ചെയ്യുന്നതും നല്ലതാണ്. പാളയൻകൊടന് പഴം അരച്ച് തലയോട്ടിയില്‍ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുന്നതും താരന്റെ ശല്യം കുറയ്ക്കും. ആഴ്ചയിൽ ഒരിക്കൽ ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് താരന്റെ ശല്യം കുറയ്ക്കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക