ഇടുക്കി: കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം. മണി. അണക്കെട്ടുകളില്‍ ജലനിരപ്പ് കുറവായ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ നിലവിലുള്ളുവെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള വെള്ളം മാത്രമേ ഇപ്പോള്‍ അണക്കെട്ടുകളില്‍ ബാക്കിയുള്ളൂ എന്നും മന്ത്രി അറിയിച്ചു.
ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക