ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ കാണികളെ ഞെട്ടിച്ചത് ഉടുതുണി ഊരിയെറിഞ്ഞ് കളത്തിലേക്ക് ഓടിയിറങ്ങി ക്രിക്കറ്റ് ആരാധകന്. ബുധനാഴ്ച ചെസ്റ്ററിലെ ലോകകപ്പ് മൈതാനത്തു നടന്ന ഇംഗ്ലണ്ട് -ന്യൂസീലന്‍ഡ് മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. സംഭവിക്കുന്നതെന്തെന്നറിയാതെ കാണികളും കളിക്കാരും സ്റ്റേഡിയം മുഴുവന്‍ അന്തിച്ചു നിന്നു പോയി.
ഇംഗ്ലണ്ട് -ന്യൂസീലന്‍ഡ് മത്സരത്തിനിടെയാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കാണികളില്‍ ഒരാള്‍ കളിക്കളത്തിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ന്യൂസീലന്‍ഡ് ഇന്നിങ്സിന്റെ 34ാം ഓവറിലാണ് ആരാധകന് കളിക്കാരെയും ജീവനക്കാരെയും വെട്ടിലാക്കിയത്.
പിച്ചിലേക്ക് ഓടിക്കയറിയ ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ പിടി കൂടാന്‍ നന്നേ പാടുപെട്ടടുകയും ചെയ്തു. ജീവനക്കാര്‍ക്ക് പിടികൊടുക്കാതെ കളിക്കളത്തിലുടെ നീളം ഇയാള്‍ ഓടിക്കളിക്കുകയായിരുന്നു. കൂടാതെ സുരക്ഷ ജീവനക്കാര്‍ നാലുപാടുനിന്നും ഇയാളെ വളയുകയും വസ്ത്രം ധരിപ്പിച്ച ശേഷം ഇയാളെ കളിക്കളത്തിന് പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതിനു ശേഷമാണ് കളി തുടര്‍ന്നത്.
സഹികെട്ട് സുരക്ഷ ജീവനക്കാര്‍ ഇയാളെ ഓടിച്ചിട്ടു പിടിച്ച് തുണിയുടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
Well this went well. #CWC19 @RiversideDurham #EngvNl #streaker pic.twitter.com/3K0MVNrNcW
— Just Beef (@Ajk316) July 3, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക