കണ്ണൂർ: നോ പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തിയ ഓട്ടോ ഡ്രൈവര്റെ മര്‍ദ്ദിക്കുന്ന പോലീസുദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പാര്‍ക്കിങ്ങ് നിരോധിച്ച സ്ഥലത്ത് വണ്ടി നിര്‍ത്തിയ ഡ്രൈവറെ പോലീസുകാരന് കോളറില്‍ കുത്തിപ്പിടിച്ച് അസഭ്യം പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതിനെതിരെ ഡ്രൈവര്‍ പ്രതികരിക്കുമ്പോൾ അയാള്‍ക്കു നേരെ കൂടുതല്‍ അക്രമാസക്തനാവുകയാണ് ഡ്രൈവര്‍.
‘ കോളറില്‍ പിടിച്ച് കൊണ്ടുപോകുന്നത് കണ്ടാല്‍ തോന്നും വല്ല പിടികിട്ടിപ്പുള്ളികളുമാണെന്ന്. ഓട്ടോ ഡ്രൈവര്‍ ആണ്. കാര്യം തിരക്കിയപ്പോള്‍ നോ പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടു പോലും. യൂണിഫോമില്‍ എന്തുമാകാം എന്ന മട്ടാണ്. കണ്ണൂരിലെ ഇവനെപ്പോലുള്ള പോലീസുകാരാന് മറ്റുള്ള പോലീസുകാരുടെ പേര് മോശമാക്കുന്നത. ഈ തെമ്മാടി പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യുന്നത് വരെ ഷെയര്‍ ചെയ്യുക’ എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ വൈറലാകുന്നത്. ഡ്രൈവര്‍ക്കുനേരെ ആക്രോശിക്കുന്ന പോലീസുകാരനെ തടയാന്‍ ശ്രമിക്കുന്ന മറ്റ് ഡ്രൈവര്‍മാരെയും കാണാം. ഞങ്ങളും ജീവിക്കാനാ സാറേ എന്ന് ഡ്രൈവര്‍ പറയുന്നതും കേള്‍ക്കാം.
എന്നാല്‍ വീഡിയോയിലുള്ള ഈ ഡ്രൈവറെക്കുറിച്ചോ പോലീസുദ്യോഗസ്ഥനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://youtu.be/zVW856jLGvI
പ്രതികരിക്കാൻ ഇവിടെ എഴുതുക