പറവൂര്‍: എറണാകുളം വടക്കന്‍ പറവൂരില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലയില്‍ തീപിടുത്തം. രാവിലെയായിരുന്നു സംഭവം. ബിവേറജസ് പ്രവര്‍ത്തിച്ചിരുന്ന ഇരുനില കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആദ്യം പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു.
ആലുവയില്‍ നിന്നും പറവൂരില്‍ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തി മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ബിവേറേജസിനുള്ളിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ കത്തി നശിച്ചു. ഒരു കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസത്തെ കളക്ഷന്‍ തുകയായ മൂന്ന് ലക്ഷം രൂപ ക്യാഷ് ചെസ്റ്ററില്‍ ഉണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടില്ല. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക