ദിലീപ്, അനു സിത്താര എന്നിവര്‍ നായികാനായകന്മാരായി കെ.പി വ്യാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശുഭരാത്രി’. ചിത്രത്തിലെ അനുരാഗക്കിളിവാതില്‍ എന്നു തുടങ്ങുന്ന ഗാനരംഗമാണ് ശ്രദ്ധയമായിരിക്കുന്നത്. ദിലീപ് കാവ്യമാധവൻ ജോഡികളെ ഓർമപ്പെടുത്തുന്നതാണ് ദിലീപും അനുവിന്റേയും കോമ്പിനേഷൻ.
ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്, തിളക്കം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ദിലീപ്-കാവ്യ ജോടികളെ ഓര്‍മപ്പെടുത്തുന്നതാണ് ഈ ഗാനരംഗം എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കുന്നത്.
ഹരിശങ്കറും സംഗീത ശ്രീകാന്തും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ജൂലൈ നാലിന് പ്രദർശനത്തിനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക