മുംബൈയില്‍ 16.60 കോടി രൂപയുടെ പുതിയ അപ്പാര്ട്മെന്റ്ന ടി തമന്ന സ്വന്തമാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വാർത്തയോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരമിപ്പോൾ.
മുംബൈ ജുഹു – വെര്‍സോവ ലിങ്ക് റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ്ലാറ്റ് സമുച്ചയത്തിലെ 14-ാം നിലയിലെ ഫ്ലാറ്റാണ് തമന്ന സ്വന്തമാക്കിയതെന്നും ചതുരശ്ര അടിക്ക് ഇരട്ടി വിലയാണ് താരം നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത വന്നിട്ടും തമന്ന ഇതിനോട് പ്രതികരിച്ചിരുന്നില്ല. താനൊരു സിന്ധി മതവിശ്വാസിയാണെന്നും തനിക്കെങ്ങനെ ഒരു അപ്പാര്‍ട്മെന്റിന് ഇരട്ടി വില നല്കി വാങ്ങാൻ കഴിയില്ലെന്നും താരം വെളിപ്പെടുത്തി.
ആളുകള്‍ ഇതിനെപ്പറ്റി ഇങ്ങനെ ചോദിച്ച് കൊണ്ടേ ഇരിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടാണ്. ഞാന്‍ ഒരു വീട് വാങ്ങി. പക്ഷെ അതിന് ഇരട്ടിവില നല്‍കിയിട്ടില്ല. വീട് ശരിയായാല്‍ ഉടനെ ഞാനും എന്റെ കുടുംബവും അങ്ങോട്ട് മാറും. എനിക്ക് വളരെ ലളിതമായ ഒരു വീടാണ് താല്പര്യമെന്നും തമന്ന വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക