മലയാള സിനിമയിലെ യുവനടി അഹാന കൃഷ്ണകുമാർ ഏവരുടെയും പ്രിയതാരമാണ്. ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന ആദ്യ ചിത്രത്തിനു ശേഷം നിവിന്‍ പോളി നായകനായെത്തിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തില്‍ നായകന്റെ അനിയത്തി വേഷമാണ് അഹാന ചെയ്തത്. താരം വിവാഹത്തിനൊരുങ്ങുന്ന വർത്തയാണിപ്പോൾ ചർച്ചയാകുന്നത്.
അഹാന മാട്രിമോണി അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ചര്‍ എന്ന കുറിപ്പോടെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് അഹാന പങ്കുവെച്ചത്. അഹാനയുടെ ചിത്രത്തിന് താഴെ സെലിബ്രിറ്റകളടക്കം ഒട്ടനവധി പേര് കമന്റും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ ആരാധകരുടെ സങ്കടം പറയന്ന കമെന്റുകളും നിരവധിയാണ്. ഇപ്പോള്‍ വിവാഹം കഴിക്കരുതേ എന്ന് അഭ്യര്ത്ഥിക്കുന്നവരാണ് ഏറെയും. സിനിമയില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നും കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നുള്ള ഉപദേശങ്ങളും അനവധിയുണ്ട്.
https://www.instagram.com/p/BzpH0wAg-05/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക