ദോഹ: യുഎഇയില്‍ പരിശീലനത്തിനിടെ ഖത്തറിന്റെ രണ്ട് സൈനിക ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ബുധനാഴ്ച ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് സംഭവം പുറത്ത് വിട്ടത്. എന്നാല്‍ കൂട്ടിയിടിക്കൽ നടന്ന സമയമോ തിയതിയോ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
സംഭവ സമയം വിമാനത്തിലുണ്ടെയിരുന്ന പൈലറ്റുമാര്‍ സുരക്ഷിതമാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തെ കുറിച്ച് മറ്റൊന്നും ട്വിറ്റില്‍ പറയുന്നില്ല.
‘പരിശീലനത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുവെന്നും പൈലറ്റുമാര്‍ സുരക്ഷിതരായി നിലത്തിറങ്ങിയെന്നും മാത്രമാണ് ട്വീറ്റിലുള്ളത്’. അപകടത്തില്‍പെട്ട വിമാനങ്ങളെക്കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക