ടിക് ടോക്ക് താരമാകാൻ വീഡിയോ ചിത്രീകരിക്കവെ ഹൈദരാബാദില്‍ യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു. ബുധനാഴ്ച ഹൈദരാബാദിലെ മെഡ്ചാല് ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം. നരസിംഹ എന്ന് പേരുള്ള യുവാവാണ് മരിച്ചത്. ടിക് ടോക്കിലേക്കുള്ള വീഡിയോയ്ക്ക് വേണ്ടി പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം വെള്ളത്തില്‍ നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍.
പിന്നീട് നരസിംഹ ഒറ്റയ്ക്ക് വീഡിയോ എടുക്കാന്‍ നിൽക്കവെയാണ് അപകടമുണ്ടായത്. ഈ സമയം സുഹൃത്ത് ദൂരെ നിന്നും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. നീന്താനറിയാത്ത നരസിംഹയുടെ കാല് വഴുതുകയും തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയുമായിരുന്നു. വ്യാഴാഴ്ചയാണ് പോലീസ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക