ബ്രിട്ടീഷ് അമേരിക്കന്‍ സിനിമയായ ‘ദി വെഡിങ് ഗസ്റ്റിലെ’ രാധിക ആപ്തെയുടെ നഗ്ന രംഗം ചോര്‍ന്നു. സ്ലം ഡോഗ് മില്യണര്‍ ചിത്രത്തിലെ നായകന് ദേവ് പട്ടേലിനൊപ്പമുള്ള കിടപ്പറ രംഗമാണ് ചോര്‍ന്നത്. രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രമാണിത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ചിത്രം യുഎസില്‍ റിലീസായത്. മൈക്കള്‍ വിന്റര്‍ ബോട്ടമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നടിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണിപ്പോൾ. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ഇതിനുമുന്‍പും താരത്തിന്റെ നഗ്ന വീഡിയോ എന്ന പേരില്‍ പാര്‍ച്ച്ഡ് എന്ന ചിത്രത്തില്‍ ആദില്‍ ഹുസൈനുമൊത്തുള്ള രംഗങ്ങള്‍ ചോര്‍ന്നിരുന്നു. ഇതിനെതിരെ ആദില്‍ ഹുസൈന് രംഗത്ത് വരികയും ചെയ്തിരുന്നു.
‘ലൈംഗികതയോടുള്ള നമ്മുടെ സമൂഹത്തിന്റെ രോഗാതുരമായ കാഴ്ചപ്പാടാണ് ഇത് പ്രചരിപ്പിക്കാന്‍ കാരണം. ഞാനും രാധികയും ഒന്നിച്ചഭിനയിച്ച രംഗങ്ങള്‍ രാധിക ആപ്തെയുടെ സെക്സ് സീന്‍ എന്ന പേരിലാണ് പ്രചരിക്കുന്നത്. എന്തുകൊണ്ട് ആദില്‍ ഹുസൈന്റെ പേരില്‍ പ്രചരിക്കുന്നില്ലെന്നും’ താരം ചോദിച്ചു.
ഉറച്ച നിലപാടുകള്‍ കൊണ്ടും മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ നടിയാണ് രാധിക ആപ്തെ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രാധിക ആപ്തെ പിന്നീട് തെന്നിന്ത്യ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. കബാലിയില്‍ രജനികാന്തിന്റെ നായികയുമായി വേഷമിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക