ന്യൂഡല്‍ഹി: അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല് തകര്‍ന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പേര് മരിച്ചു. യന്ത്രം പ്രവര്‍ത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
അഹമ്മദാബാദിലെ കന്‍കരിയയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെടുന്ന സമയത്ത് 31 പേര് യന്ത്ര ഊഞ്ഞാലിലുണ്ടായിരുന്നതായാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക