മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയി കോടിയേരി ഇന്ന് രക്തസാന്പിള്‍ നല്‍കില്ല. അസുഖമായതിനാല്‍ രക്തം നല്‍കാനാവില്ലെന്നാണ് ബിനോയി മുംബൈ ഓഷിവാര പോലീസിനെ അറിയിച്ചത്. പരിശോധനയ്ക്കായി ബിനോയിയെ ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ ശേഖരിക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്ന് ബിനോയി കോടിയേരി നേരത്തേ പോലീസിനെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക