കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാൻഡുകളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സ് വിപണികൾ കൂടുതൽ ശക്തിപെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരെ കൂടി നിയമിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, വെസ്റ്റ് ബംഗാൾ എന്നി സംസ്ഥാനങ്ങളിലാണ് പുതിയ ബ്രാൻഡ് അംബാസിഡർ. മഹാരാഷ്ട്രയിൽ പൂജ സാവന്ത്, ഗുജറാത്തിൽ കിഞ്ചൽ രാജ്പ്രിയ ,പഞ്ചാബിൽ വാമിക ഗബി, പശ്ചിമബംഗാളിൽ റിത്തഭാരി ചക്രബർത്തി എന്നിവരെയാണ് പുതിയ ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്. മികച്ച കഴിവുകൾ ഉള്ള ഈ ജനപ്രിയ താരങ്ങൾ ബ്രാൻഡ് അംബാസിഡർമാർ ആകുന്നത് കല്യാൺ ജ്വല്ലേഴ്സ് നിലവിലുള്ള ഉപയോക്താക്കളുമായും ഭാവിയിൽ ഉപയോക്താക്കളാകാൻ സാധ്യതയുള്ളവരുമായും കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ സഹായിക്കും.
കൂടുതൽ പ്രാദേശികമായ സാഹചര്യങ്ങളിൽ വില്പനയും സേവനവും ആശയവിനിമയവും നടത്തുന്നതിനാണ് കല്യാൺ ജ്വല്ലേഴ്സ് ശ്രമിക്കുന്നത്. ബ്രാൻഡിന്റെ കാഴ്ചപ്പാടുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന് പുതിയ ബ്രാൻഡ് അംബാസിഡർമാർ കരുത്ത് പകരും. അതാത് വിപണികളിലെ പ്രചാരണ പരിപാടികളിലും ഉപയോക്ത്യാ കേന്ദ്രീകൃത പരിപാടികളിലും ബ്രാൻഡ് അംബാസിഡർമാർ പങ്കാളികളാകും.
മഹാരാഷ്ട്ര , പഞ്ചാബ് , ഗുജറാത്ത് ,പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ പ്രമുഖ താരങ്ങൾ ബ്രാൻഡ് അംബാസ്സിഡർമാരായി കല്യാണിനൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടർ ടി എസ് കല്യാണരാമൻ പറഞ്ഞു. പുതിയ പങ്കാളിത്തത്തിലൂടെ കൂടുതൽ ഉപയോക്താക്കളുമായി ഇടപെഴുകുന്നതിനും ഇന്ത്യയിലെങ്ങും വളർച്ച നേടുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്. പ്രചാരണപരിപാടികളിൽ കൂടുതൽ മൂല്യം ഉറപ്പാക്കുന്നതിന് പ്രാദേശിക അംബാസ്സിഡർമാർ വഴി തെളിയിക്കും. വധുക്കൾക്കുള്ള ആഭരണശേഖരമായ ‘മുഹൂർത്ത’ പോലെ പ്രാദേശികമായി കൂടുതൽ പ്രാമുഖ്യമുള്ളതും കൂടുതൽ സ്വീകാര്യവുമായ ആഭരണശേഖരണവും സ്റ്റോറുകളും അവതരിപ്പിക്കുന്നതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നാഗാർജുന, തമിഴ്നാട്ടിൽ പ്രഭു , കർണാടകയിൽ ശിവരാജ്കുമാർ കേരളത്തിൽ മഞ്ജു വാരിയർ എന്നീ ബ്രാൻഡ് അംബാസ്സിഡർമാരിലൂടെ ദക്ഷിണേന്ത്യയിൽ പ്രാദേശിക ബന്ധം ഊട്ടിയുറപ്പിക്കാൻ കല്യാൺ ജ്വല്ലേഴ്സിന് കഴിഞ്ഞിട്ടുണ്ട്. അമിതാബ് ബച്ചൻ, ജയാ ബച്ചൻ, ശ്വേതാ ബച്ചൻ, കത്രീന കൈഫ് എന്നിവർ കല്യാൺ ജ്വല്ലേഴ്സിന്റെ ആഗോള ബ്രാൻഡ് അംബാസ്സിഡർമാരായി തുടരും.
കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. യൂ എ ഇ, കുവൈത് , ഖത്തർ ,ഒമാൻ എന്നിവിടങ്ങളിലും കല്യാൺ ജ്വല്ലേഴ്സ് ശക്തമായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമായി 103 ഷോറൂമുകൾ ഉൾപ്പെടെ ആഗോള തരത്തിൽ 137 ഷോറൂമുകളുടെ വിപണന ശൃഖലയും 650 മൈ കല്യാൺ ഉപഭോക്ത്യ സേവന കേന്ദ്രങ്ങളുടെ ശൃംഖലയും കല്യാൺ ജ്വല്ലേഴ്സിന് ഉണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക