പാലക്കാട്: വാഗണിന് മുകളില്‍ വലിഞ്ഞു കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് റെയില്‍വെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.10 ഓടെ പാലക്കാട് ജംങ്ഷനിൽ റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്സ് യാഡിലാണ് സംഭവം. വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദര്‍ശിനാണ് ഗുരുതരമായി പരിക്കേറ്റത്.
പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനില്‍നിന്നും വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റത്. വാഗണിന് മുകളില്‍നിന്ന് ഷോക്കേറ്റ് യാഡ് പ്ളാറ്റ്ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ച് ആദര്‍ശ് തെറിച്ച് വീഴുകയായിരുന്നു. ട്രെയിന്‍ മുകളില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ വൈദ്യുതിനല്‍കുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ത്തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് ആര്‍പിഎഫ് അധികൃതര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക