പട്ന: അസമിലും ബിഹാറിലും പ്രളയം കവർന്നെടുത്തത് 150 ഓളം ജീവൻ. കനത്ത നാശം വിതച്ച് മഴ ശക്തിയായി തന്നെ തുടരുകയാണ്. ഏകദേശം 1.5 കോടി പേരെ പ്രളയം നേരിട്ട് ബാധിച്ചുവെന്നാണ് കണക്കുകള്‍.
ബിഹാറില്‍ പ്രളയം മൂലമുള്ള മരണസംഖ്യ 92ലേക്ക് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരാണ് കനത്ത മഴയില്‍ മരിച്ചത്. അസമില്‍ 11 പേര്‍ക്കും കഴിഞ്ഞ ദിവസം ജീവന് നഷ്ടമായത്. ഇതോടെ അസമില്‍ പ്രളയം മൂലം മരിച്ചവരുടെ എണ്ണം 47 ആയി.
ബിഹാറില്‍ 12 ജില്ലകളിലായി 66.76 ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ് കണക്കുകള്‍. അസമിലെ 27 ജില്ലകളാണ് പ്രളയക്കെടുതിയിലായത്. 48 ലക്ഷം പേര് അസമിലും പ്രളയം മൂലം ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക