തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു. കെഎസ്യു -യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാവുകയും ചില പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതരായി പൊലീസ് തുടര്‍ച്ചയായി കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിക്കുകയും പ്രവര്‍ത്തകരെ ഓടിച്ചടിക്കുകയും ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക