ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി നൽകി.
കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കോഴിക്കോട് ജില്ലയില്‍ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത് അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കോളജുകള്‍ക്കും പ്രൊഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക