തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് വിദ്യാര്‍ത്ഥി.
ഇതിനു മുന്‍പും വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം പ്രണയനൈരാശ്യമാണ് ആത്മഹത്യക്ക് പിന്നിലെന്നും സൂചനകളുണ്ട്. മുകളില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവം പോലീസ് അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക