ഇരിട്ടി: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്കേറ്റു. എടൂർ പൂമാനത്ത് മാടത്തിൽ – കീഴ്പ്പള്ളി റോഡിൽ വെച്ചായിരുന്നു അപകടം നടന്നത്. കാർ യാത്രക്കാരായ ആറളം സ്വദേശികളായ മുസ്തഫ (55), കെ.ജെ.തോമസ് (62), കീഴ്പ്പള്ളിയിലെ വത്സൻ അത്തിക്കൽ (60), ചെടിക്കുളത്തെ സെബാസ്റ്റ്യൻ (60), ആനപ്പന്തിയിലെ ഷിജു (33) എന്നിവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക