Home KERALA കാർ വിവാദത്തിൽ രമ്യക്ക് കട്ട സപ്പോർട്ടുമായി സന്തോഷ് പണ്ഡിറ്റ്; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

കാർ വിവാദത്തിൽ രമ്യക്ക് കട്ട സപ്പോർട്ടുമായി സന്തോഷ് പണ്ഡിറ്റ്; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറുവാങ്ങുവാനായി പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടിയില്‍ പിന്തുണയറിയിച്ച്‌ നടന്‍ സന്തോഷ് പണ്ഡിറ്റ്. കാര്‍ വാങ്ങുന്ന വിഷയത്തില്‍ നടത്തുന്നത് അനാവശ്യ വിവാദങ്ങളെന്നാണ് പണ്ഡിറ്റ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..

കുറച്ചു ദിവസമായ് തീ൪ത്തും അനാവശ്യമെന്ന് പറയാവുന്ന ഒരു രാഷ്ട്രീയ വിവാദം social media യില് പലയിടത്തും കാണുന്നു. ഒരു പ്രമുഖ MP ക്ക് അവരോട് സ്നേഹവും ബഹുമാനവും ഉള്ള പാ൪ട്ടി പ്രവ൪ത്തക൪ ഒരു കുഞ്ഞു സംഭാവനയെടുത്ത് ഒരു സാധാരണ കാറ് വാങ്ങിച്ചു കൊടുക്കുവാ൯ ശ്രമിക്കുന്നു. ഈ വാ൪ത്തയില് ഇത്ര വിവാദമാക്കുവാ൯ എന്തിരിക്കുന്നു. ആരേയും സംഭാവന നല്കുവാ൯ നി൪ബന്ധിച്ചിട്ടുമില്ല.

ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍ പാവപ്പെട്ട വീട്ടില് നിന്ന് ഒരാള്‍ ജനപ്രതിനിധിയായി വരുമ്പോള്‍ സ്ഥിതി മാറുകയാണ്. ”ലോകസഭാംഗങ്ങള്‍ക്ക് എന്തുമാത്രം ആനുകൂല്യമുണ്ട്, പിന്നെയെന്തിനു സുഹൃത്തുക്കള്‍ പിരിവെടുത്തു കാറു വാങ്ങണം” എന്നാണ് ചര്‍ച്ച. അതിലൊന്നും കാര്യമില്ല. അവരുടെ ആരാധകര് സ്നേഹം കൊണ്ടാണ് സ്വന്തം കൈയ്യിലെ പണം കൊണ്ട് വാങ്ങി കൊടുക്കുന്നത്.

പല കോടീശ്വരന്മാരായ ജനപ്രതിനിധികളും ചികിത്സയ്ക്കു കോടികളാണ് പൊതു ഖജനാവില്‍ നിന്നും കൈപറ്റുന്നത്. അതൊന്നും ആ൪ക്കും ച൪ച്ച ചെയ്യേണ്ടേ.?

ജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതില്‍ ആര്‍ക്കും ഒരു ധാര്‍മികരോഷവും കണ്ടില്ല. നേതാക്കന്മാര്‍ വന്‍കിട മുതലാളിമാരില്‍ നിന്ന് ആനുകൂല്യം പറ്റുന്നതോ അവര്‍ക്കു സൗജന്യം അനുവദിക്കുന്നതോ ആരുടെയും ഉറക്കം കെടുത്തുന്നില്ല. അട്ടിമറി വിജയം നേടിയ കരുത്തയായ ഒരു പാവപ്പെട്ട എം പിക്ക് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാറു വാങ്ങാന്‍ സഹപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നു. അതിനു ആരേയും നി൪ബന്ധിക്കാതെ അവരുടെ ആരാധകരില് നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നു. അത് വലിയ മഹാ പാപം ആകുന്നതെങ്ങിനെ ?

തങ്ങളുടെ ജനപ്രതിനിധിക്ക് എന്തുവിധം സൗകര്യമൊരുക്കണമെന്ന് സഹപ്രവര്‍ത്തകരോ ജനങ്ങളോ ചിന്തിച്ചാല്‍ അതു തെറ്റാവുന്നതെങ്ങനെ?

എന്തെങ്കിലും അഴിമതി കാണിച്ചതായോ എം പി എന്ന നിലയില്‍ കിട്ടുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതായോ ആരും പരാതി ഉന്നയിച്ചു കണ്ടില്ല. വായ്പയെടുത്തു കാറു വാങ്ങാമല്ലോ എന്നാണ് കണ്ടെത്തല്‍. കൊള്ളാം. കാറിനുള്ള പണം എം പി കടമെടുക്കണം. മറ്റു എം പിമാരെല്ലാം എംപി യെന്ന നിലയില്‍ ലോണെടുത്താണോ കാറു വാങ്ങിയതെന്നുകൂടി പറഞ്ഞാല്‍ നന്ന്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോ ലോണ്‍ കിട്ടുന്നതോ ആയ ഒരു കാര്യത്തിനും ഇനി ആരും പിരിവുമായി വരില്ലെന്നു കരുതാമോ?
ഇവിടെ പല സ൪ക്കാര് സഹായങ്ങളും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും നില നില്കുമ്പോഴും പല മഹാത്മാരും ബക്കറ്റ് പിരിവുമായ് വരുന്നൂ. ഇത് തെറ്റാണെന്കില് അതും തെറ്റല്ലേ ? ഇതിലൊക്കെ ഇനിയെന്കിലും
വ്യക്തത വരുത്തണം.

Also Read :   പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് 1.22 കോടി തട്ടി; യുവതി പിടിയില്‍

ദുരുപയോഗത്തെയും അഴിമതിയെയുമാണ് എതിര്‍ക്കേണ്ടത്. പല കോടീശ്വര൯മാരായ MP, MLA മാ൪ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ മൗനം പാലിച്ചവര്‍ക്ക് ഇപ്പോളുള്ള നാവനക്കവും അസഹിഷ്ണുതയും എന്തുകൊണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതിനു കൂട്ടു നില്‍ക്കാന്‍ കഴിയില്ല.

പിരിവെടുത്തു കാറു നല്‍കിയും വീടു നല്‍കിയും നേതാക്കളെ സഹായിച്ച കഥകളിലേക്കും വേണ്ടിവന്നാല്‍ ആലോചന നീട്ടാം. അപ്പോഴൊന്നും ഉണ്ടാവാത്ത ധാര്‍മികബോധം വിടര്‍ന്നു പന്തലിക്കുന്നതു കാണാന്‍ ചന്തമുണ്ട്.

ഈ വിഷയത്തില് കാ൪ വാങ്ങിച്ചു കൊടുക്കുവാ൯ മനസ്സ് കാണിച്ച പ്രവ൪ത്തക൪ക്ക് കട്ട സപ്പോ൪ട്ട്. എന്നും പറഞ്ഞായിരുന്നു സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.