ജനപ്രിയ ഗെയിമായ പബ്ജി ഇനി എല്ലാവര്ക്കും കളിക്കാം. മുന്‍പ് വില കുറഞ്ഞ പേഴ്സണല്‍ കംപ്യൂട്ടറുകളിലേക്ക് പബ്ജി എത്തിച്ചതിന് പിന്നാലെ ഫോണുകളിലും പബ്ജി എത്തുകയാണ്. രണ്ട് ജിബി റാമില്‍ താഴെയുള്ള ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാനാവുന്ന പബ്ജി മൊബൈല്‍ ലൈറ്റ് പതിപ്പാണ് പുറത്തിറക്കിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പബ്ജി ലൈറ്റ് ഡൗണ്‍ലോഡ് ചെയ്യാനാവും.
പരിമിതമായ മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍. 400 എംബി മാത്രമാണ് പബ്ജി മൊബൈല്‍ ലൈറ്റിന്റെ ഡൗണ്‍ലോഡ് സൈസ്. 60 കളിക്കാര്‍ക്ക് വേണ്ടിയുള്ള ചെറിയ മാപ്പ് ആണ് പബ്ജി ലൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 10 മിനിറ്റ് മാത്രമായിരിക്കും ഒരു കളി നീണ്ടു നില്‍ക്കുന്നത്. അതുകൊണ്ട് ഡേറ്റയും ലാഭിക്കാനാവും.
പബ്ജി മൊബൈല്‍ ലൈറ്റില്‍ പുതിയതായി അംഗമാവുന്നവര്‍ക്ക് വിവിധ സമ്മാനങ്ങളും നല്‍കുന്നുണ്ട്. മൊബൈല്‍ ഫോണുകളിലേക്ക് ലൈറ്റ് പതിപ്പ് കൂടി അവതിപ്പിക്കുന്നതോടെ കൂടുതല്‍ സാധാരണക്കാരായ സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളിലേക്ക് പബ്ജി ഗെയിം എത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക