തിരുവനന്തപുരം: ജില്ലാ ജയിലില്‍ നിന്ന് അസുഖങ്ങള്‍ പകരുന്നതിനാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യപ്രതി ശിവരഞ്ജിത്ത് ഉള്‍പ്പടെ ആറ് പേരാണ് ഇതുമായി ബന്ധപ്പെട്ട് കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇവരുടെ ആവശ്യം കോടതി തള്ളി.
ജയിലില്‍ നിന്ന് അസുഖങ്ങള്‍ വന്നാല്‍ അധികൃതര്‍ നോക്കിക്കോളുമെന്ന് പറഞ്ഞാണ് കോടതി പ്രതികളുടെ ഹര്‍ജി തള്ളിയത്. അസാധാരണമായ ആവശ്യം എന്ന നിലയില്‍ ഇതിനെ വിലയിരുത്തിയ കോടതി ജില്ലാ ജയിലധികൃതര്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളുമെന്ന് പറഞ്ഞായിരുന്നു ഹര്‍ജി തള്ളിയത്. അതേസമയം പ്രതികളുടെ റിമാന്‍ഡ് കാലാവധി ആഗസ്റ്റ് 12വരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക