കൊല്ലം: തെന്മലയില് തെങ്ങിന് തോട്ടം നനയ്ക്കുന്നതിന് ഉപയോഗിക്കുന്ന കിണര്‍ വറ്റിച്ചപ്പോള്‍ ബൈക്കുകള്‍ കണ്ടെത്തി. റോഡരുകിലുളള കിണറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് തോട്ടം. കിണറ്റില്‍ നിന്നും പതിവായി വെള്ളം എടുക്കാറുമുണ്ട്. അടുത്തിടെ കിണറ്റില്‍ തീരെ വെള്ളം കുറഞ്ഞതോടെ ഉടമ കിണര്‍ പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ എന്തൊക്കെയോ കിടക്കുന്നതായി കണ്ടെത്തിയത്. ഇത് ബൈക്കുകളാണെന്ന് തിരിച്ചറിഞ്ഞതോടെ ചെങ്കോട്ട പോലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസെത്തി ബൈക്കുകള്‍ കരയ്ക്കു അയറ്റി. ഇത്രയും ബൈക്കുകള്‍ എങ്ങനെ കിണറ്റിലെത്തി എന്ന് കണ്ടൊത്താനുള്ള ശ്രമത്തിലാണ് പോലീസ്. രജിസ്ട്രേഷന് നമ്ബര്‍ ഉപയോഗിച്ച് വാഹന ഉടമകളെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക