ന്യൂയോര്‍ക്ക്: സദാചാരവാദികളുടെ വായ്മൂടി കെട്ടിയും മതത്തിന്റെ അതിർ വരമ്പുകൾ ഭേദിച്ച് അതിർത്തികൾക്കപ്പുറമുള്ള പ്രണയത്തിന്റെ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് സ്വവര്‍ഗഅനുരാഗികളായ ഈ യുവതികള്‍. സോഷ്യല്‍മീഡിയിൽ തരംഗമായ ചിത്രങ്ങളുടെ ഫോട്ടോ ഷൂട്ട് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും കഴിഞ്ഞ ദിവസമാണ് വൈറലായത്.
സ്വവര്‍ഗ അനുരാഗികളായ പാകിസ്ഥാനി കലാകാരി സുന്ദാസ് മാലിക്കും ഇന്ത്യക്കാരിയായ അഞ്ജലി ചക്രയുമാണ് തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ ചിത്രങ്ങളാക്കി പങ്കുവെച്ചത് . ‘എ ന്യൂയോര്‍ക്ക് ലൗ സ്റ്റോറി’ എന്ന തലക്കെട്ടില്‍ ഫോട്ടോഗ്രാഫര്‍ സരോവറാണ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവച്ചത്.
സുന്ദാസ് മാലിക്കും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.തുടര്‍ന്ന് നിരവധിയാളുകള്‍ ഇവരുടെ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്തു. പാരമ്പര്യ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് സുതാര്യമായ കുടക്കുള്ളില്‍ പ്രണയസല്ലാപം പങ്കിടുന്ന ചിത്രങ്ങളാണ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.
A New York Love Story pic.twitter.com/nve9ToKg9y
— Sarowar (@Sarowarrrr) July 28, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക