മുംബൈ: നഷ്ട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 200 പോയന്റ് ഉയര്‍ന്ന് 37886 ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തില്‍ 11247 ലുമാണ് രാവിലെ പത്തുമണിയോടെ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 818 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 657 ഓഹരികള്‍ നഷ്ടത്തിലും.
ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, സിപ്ല, യുപിഎല്‍, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക