Home INTERNATIONAL ദുബായില്‍ വീടിന് തീപിടിച്ച്‌ എട്ടുമാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു

ദുബായില്‍ വീടിന് തീപിടിച്ച്‌ എട്ടുമാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു

ദുബൈ: ദുബൈയില്‍ വീടിന് തീ പിടിച്ചതിനെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീടിന് തീ പിടിച്ചത്. ദുബായിലെ അല്‍ ബാര്‍ഷ ഏരിയയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ മുറിയിലേക്ക് തീപടര്‍ന്നു പിടിക്കുകയായിരുന്നു. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിച്ചു.

Also Read :   വിറ്റാമിന്‍ ഗുളികളും ഇമ്യൂണിറ്റി ബൂസ്റ്ററുകളും കുട്ടികള്‍ക്ക് വാങ്ങിനല്‍കി കൊവിഡിനെ പമ്പകടത്താന്‍ തയ്യാറായിരിക്കുന്ന രക്ഷിതാക്കളോട്.. വിറ്റാമിന്‍ സിയും ഡിയുമെല്ലാം അധികമായി കഴിക്കുന്നത് വൃക്കയ്ക്കു കേടുപാടുണ്ടാക്കും, കൊവിഡിനെക്കാള്‍ വലിയ ദുരന്തം ക്ഷണിച്ചു വരുത്തരുതെ..