തിരുവനന്തപുരം: സിപിഐ ഭരണത്തിന്റെ കീഴില്‍ ഉല്ലസിക്കുകയാണെന്ന് യുഡിഎഫ്. സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും, അതുകൊണ്ടാണ് പോലീസ് എംഎല്‍എയെ മര്‍ദ്ദിച്ചിട്ടും പാര്‍ട്ടിക്ക് പ്രശ്നമില്ലാത്തതെന്നും യുഡിഎഫ് യോഗത്തില്‍ ആരോപിച്ചു.
എംഎല്‍എയെ പോലീസ് തല്ലി കൈയ് ഒടിച്ചിട്ടും പാര്‍ട്ടിക്ക് യാതൊരു കുലുക്കവും ഇല്ല, കേരളത്തിലെ പോലീസിനെ സര്‍ക്കാര്‍ അഴിച്ച് വിട്ടിരിക്കുകയാണെന്നും യുഡിഎഫ് വിമര്‍ശിച്ചു.
പ്രളയാനന്തര ദുരിതാശ്വാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. നിലവില്‍ കസ്റ്റഡി മരണത്തില്‍ പോലീസ് അന്വേഷണം മരവിച്ച അവസ്ഥയാണ്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ ഖജനാവില്‍ നിന്ന് പണം മുടക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക