ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിങ്ങും

അതിലാണ് ഇപ്പോള്‍ മാറ്റം വരുന്നത്. 2020 ആദ്യ പാദത്തില്‍ ഇതുവരെ പിന്‍തുടര്‍ന്ന ഐഫോണ് ഡിസൈന്‍ പൊളിച്ചെഴുതി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് വലിപ്പത്തിലുള്ള മൂന്ന് ഐഫോണുകള്‍ പുറത്തിറക്കും എന്നാണ് വാര്‍ത്ത. ഇവയില്‍ 5ജി സപ്പോര്‍ട്ട് ലഭിക്കും.

കഴിഞ്ഞ ദിവസമാണ് ഇന്‍റെല്ലിന്‍റെ സ്മാര്‍ട്ട്ഫോണ്‍ മോഡം ബിസിനസ് 6886 കോടി രൂപയ്‌ക്ക്  ആപ്പിള്‍ ഏറ്റെടുത്തത്. തങ്ങളുടെ 5ജിപദ്ധതികള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ആപ്പിള്‍ ഇത്തരം ഒരു നീക്കം നടത്തിയത്. ഇതോടെ ഇന്‍റെലിന്‍റെ 2,200 ജോലിക്കാര്‍ ഇനി ആപ്പിളില്‍ ജോലി ചെയ്യും. ഇതോടൊപ്പം ഇന്‍റെലിന്‍റെ 17,000ത്തോളം വയര്‍ലെസ് ടെക്നോളജി പേറ്റന്‍റുകള്‍ ആപ്പിളിന് സ്വന്തമാകും.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News