സ്മാര്‍ട്ട്ഫോണുകളുടെ കുത്തകയാണ് വാട്സ്ആപ്പ്. ഫോണില്ലെങ്കില്‍ വാട്സ്ആപ്പില്ല. എന്നാല്‍, ഇനിമുതല്‍ ഫോണ്‍ ഇല്ലാതെയും വാട്സ്ആപ്പ് ഉപയോഗിക്കാം. ഫോണുകളില്ലാതെ കമ്ബ്യൂട്ടറുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കാമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പോലെ നിങ്ങള്‍ക്ക് മുന്നില്‍ വാട്സ്ആപ്പും എത്തും.
പുതിയ ഡെസ്ക് ടോപ്പ് സംവിധാനമാണ് ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്. നിലവിലത്തെ സാഹചര്യത്തില്‍ വാട്സ്ആപ്പ് വെബ് വഴിയാണ് കമ്ബ്യൂട്ടറുകളില്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നത്.
ക്യുആര്‍ കോഡ് വഴി വാട്സ്ആപ്പ് ആപ്ലിക്കേഷനും സ്മാര്‍ട്ട്ഫോണും തമ്മില്‍ ബന്ധിപ്പിച്ചാണ് വാട്സ്ആപ്പ് വെബ് പ്രവര്‍ത്തിക്കുന്നത്. ഫോണില്‍ ഈ സമയത്ത് നെറ്റ് കണക്ഷനും വേണം. അതേസമയം പുതിയ പതിപ്പനുസരിച്ച് സ്മാര്‍ട്ട്ഫോണിന്റെ സഹായമില്ലാതെ കമ്ബ്യൂട്ടറില്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്നതാണ് സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക