മാക്ട്രോ പിക്ചേഴ്സിനുവേണ്ടി വിവേക് ആര്യന് സംവിധാനം ചെയ്യുന്ന ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ പ്രണയത്തിന്റെ രസങ്ങളും നിഷ്കളങ്കതയും ആഘോഷിക്കുന്ന ചിത്രത്തില്‍ ദീപക് പരംബോല്‍, അനശ്വര എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
നിതിന്‍, വര്‍ഷ അവരുടെ സുഹൃത്തുക്കള്‍, സ്കൂളിലെ സാഹസികത എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നതെന്ന് സംവിധായകന് വിവേക് ആര്യന് പറഞ്ഞു.
കുടുംബം എങ്ങനെയാണ് ഓരോ ജീവിതത്തെയും സ്വാധീനിക്കുന്നതെന്നും യുവാക്കളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നതെന്നുമുള്ളതിന്റെ പ്രതിഫലനമാണ് ഈ ചിത്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്‍ദോ മാത്യു, സാം, ജയിംസ്, അശോകന്, നീന കുറുപ്പ്, അലന്‍സിയര്‍, പാര്‍വതി, ശ്രീജിത് രവി, കോട്ടയം പ്രദീപ്, ഇര്‍ഷാദ്, എന്നു തുടങ്ങി ഒട്ടേറെപ്പേര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
രജ്ഞിന് രാജാണ് ഓര്‍മ്മയില്‍ ഒരു ശിശിരത്തിലെ പാട്ടുകള്‍ കംപോസ് ചെയ്തിരിക്കുന്നത്. ബി.കെ. ഹരിനാരായണനും മനു രഞ്ജിത്തും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
എന്‍.ആര്. വിഷ്ണുരാജ് എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവപ്രസാദും അപ്പു ശ്രീനിവാസും ചേര്‍ന്നാണ്. ഡയറക്ടര്‍ ഒാഫ് ഫോട്ടോഗ്രഫി അരുണ്‍ ജയിംസ്. എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക